Posts

ഭാര്യയുടെ അവിഹിതം സംശയിച്ചു ഭർത്താവ്: പോലീസുകാരിയായ ഭാര്യയെ വെട്ടിക്കൊന്നു

Image
കരിവെള്ളൂർ:  പലിയേരിക്കൊവ്വലിൽ പൊലീസുകാരിയെ ഭർത്താവ് വെട്ടി ക്കൊന്നു. കാസർകോട് ചന്തേര സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ദിവ്യശ്രീ (36)യാണ് കൊല്ലപ്പെട്ടത്. വ്യാഴം വൈകിട്ട് 5.45നാണ് സംഭവം. കൊല നട ത്തിയശേഷം ഓടി രക്ഷപ്പെട്ട ഭർ ത്താവ് കെ രാജേഷിനെ (41) കണ്ണൂർ പുതിയതെരുവിലെ ബാ റിൽ മദ്യപിക്കുന്നതിനിടെ പൊലീ സ് അറസ്റ്റുചെയ്തു. കെഎപി നാലാം ബറ്റാലിയ നിലെ സിവിൽ പൊലീസ് ഓഫീസറായ ദിവ്യശ്രീ താൽക്കാലികമായാണ് ചന്തേരയിൽ നിയോഗിക്ക പ്പെട്ടത്. ഇവരും ഭർത്താവും കുറ ച്ചുകാലമായി അകന്നുകഴിയുക യായിരിന്നു. വ്യാഴം വൈകിട്ട് ദിവ്യ ശ്രീയുടെ വീട്ടിലെത്തിയ രാജേഷ് വെട്ടുകയായിരുന്നു. തടയാനെ ത്തിയ ദിവ്യശ്രീയുടെ പിതാവ് വാ സുവിനും വെട്ടേറ്റു. വയറിനും കൈക്കും വെട്ടേറ്റ് ഇദ്ദേഹത്തെ കണ്ണൂരിലെ സ്വകാര്യ ആശുപത്രി യിൽ പ്രവേശിപ്പിച്ചു. റിട്ട. ഹെഡ് നഴ്സ് പാറുവാ ണ് ദിവ്യശ്രീയുടെ അമ്മ.

വി​വാ​ഹ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​നു​ള്ള വ​ഖ​ഫ് ബോ​ർ​ഡ് അ​ധി​കാ​രം ഹൈ​കോ​ട​തി റ​ദ്ദാ​ക്കി

Image
 ബംഗളൂരു: മുസ്ലിംകളുടെ വിവാഹ സർട്ടിഫിക്കറ്റ് നൽകാനുള്ള വഖഫ് ബോർഡിൻ്റെ അധികാരം കർണാടക ഹൈകോടതി റദ്ദാക്കി. അടുത്ത ജനുവരി ഏഴ് വരെയാണ് ചീഫ് ജസ്റ്റിസ് എൻ.വി. അഞ്ജാരിയയും ജ സ്റ്റിസ് കെ.വി. അരവിന്ദും ഉൾപ്പെട്ട ബെഞ്ച് പൊതുതാൽപര്യ ഹരജി പരിഗണിച്ച് റദ്ദാക്കിയത്. കർണാടക സർക്കാർ 2023 ആഗസ്റ്റ് 30നാണ് ഈ അധികാരം വഖഫ് ബോർഡിന് നൽകിയത്. എ. ആലം പാഷയാണ് ഹരജിക്കാരൻ