വിവാഹ സർട്ടിഫിക്കറ്റ് നൽകാനുള്ള വഖഫ് ബോർഡ് അധികാരം ഹൈകോടതി റദ്ദാക്കി
ബംഗളൂരു: മുസ്ലിംകളുടെ വിവാഹ സർട്ടിഫിക്കറ്റ് നൽകാനുള്ള വഖഫ് ബോർഡിൻ്റെ അധികാരം കർണാടക ഹൈകോടതി റദ്ദാക്കി. അടുത്ത ജനുവരി ഏഴ് വരെയാണ് ചീഫ് ജസ്റ്റിസ് എൻ.വി. അഞ്ജാരിയയും ജ സ്റ്റിസ് കെ.വി. അരവിന്ദും ഉൾപ്പെട്ട ബെഞ്ച് പൊതുതാൽപര്യ ഹരജി പരിഗണിച്ച് റദ്ദാക്കിയത്. കർണാടക സർക്കാർ 2023 ആഗസ്റ്റ് 30നാണ് ഈ അധികാരം വഖഫ് ബോർഡിന് നൽകിയത്. എ. ആലം പാഷയാണ് ഹരജിക്കാരൻ

Comments
Post a Comment